ഡൽഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ; രാജ്യവ്യാപകമായി വിമാന സർവീസുകൾ വൈകുന്നു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ വൈകുന്നു. എയർ ട്രാഫിക് കൺട്രോളിലെ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിലാണ് തകരാർ സംഭവിച്ചത്. പ്രശ്‌നം പരിഹരിക്കാൻ ശ്രമം തുടരുകയാണെങ്കിലും ഇപ്പോഴും സേവനം പൂർണ്ണമായി പുനരാരംഭിക്കാനായിട്ടില്ല.സാങ്കേതിക തകരാറിനെ തുടർന്ന് ഇതുവരെ മുന്നൂറോളം വിമാന സർവീസുകളെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ചില സർവീസുകൾ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന് എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

Advertisements

ഫ്ലൈറ്റ് പ്ലാനുകൾ സിസ്റ്റത്തിൽ ലഭ്യമല്ലാത്തതിനാൽ വിവരങ്ങൾ മാനുവലായി അപ്‌ഡേറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. സോഫ്റ്റ്‌വെയർ പുനരുപയോഗിക്കാൻ സമയമെടുക്കുമെന്നതിനാൽ വിമാനങ്ങൾ വൈകുന്നത് തുടരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.അതേസമയം, സൈബർ അറ്റാക്ക് അല്ലെങ്കിൽ ഹാക്കിംഗ് ശ്രമമെന്ന സാധ്യതയും അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ഡിജിറ്റൽ സ്‌പൂഫിങ്ങ് ശ്രമം നടന്നിരുന്നു തെറ്റായ സിഗ്നലുകൾ അയച്ച് വിമാനങ്ങളെ വഴി തെറ്റിക്കുന്നതായാണ് സ്‌പൂഫിങ് എന്നു വിളിക്കുന്ന ഈ രീതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എങ്കിലും, ഇപ്പോഴത്തെ സംഭവവുമായി അതിന് ബന്ധമില്ലെന്ന് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി.പ്രശ്‌നം ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിലെ സെർവറിലുണ്ടായ തകരാറാണ് കാരണമെന്ന് പ്രാഥമിക നിഗമനം. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിഹാരപ്രവർത്തനങ്ങൾ അതിവേഗം തുടരുകയാണ്.

Hot Topics

Related Articles