കുന്നംകുളം:ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ പാതി കത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശിയുടേതാണെന്ന് സംശയം. പെരുമ്ബിലാവ് ആൽത്തറയിൽ താമസിച്ചിരുന്ന ശിവ (34) എന്ന യുവാവിന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. തിരിച്ചറിയൽ ഉറപ്പാക്കാൻ ഡി.എൻ.എ പരിശോധനയ്ക്കാണ് പൊലീസ് നീക്കിയത്.ശനിയാഴ്ച വൈകുന്നേരമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകക്കേസിൽ അറസ്റ്റിലായ ചൊവ്വന്നൂർ സ്വദേശി സണ്ണിയാണ് യുവാവിനെ ക്വാർട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. മദ്യം നൽകാമെന്ന വാഗ്ദാനത്തിലാണ് ഇരയെ മുറിയിലേക്ക് എത്തിച്ചത്.കുന്നംകുളത്തെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്ത് നിന്നാണ് ഇരുവരും ആദ്യം പരിചയപ്പെട്ടത്. അവിടെ നിന്ന് മദ്യം വാങ്ങി ഒരുമിച്ച് പാനീയം കഴിച്ചശേഷം ബസിൽ ചൊവ്വന്നൂരിലെത്തി. അവിടെ കടയിൽ നിന്ന് ഓംലെറ്റ് തയ്യാറാക്കാനുള്ള സാധനങ്ങൾ വാങ്ങിയതായും സണ്ണി മൊഴി നൽകിയിട്ടുണ്ട്.
മുറിയിൽ എത്തിയ ശേഷം ഭക്ഷണം തയ്യാറാക്കുന്നതിനിടെ, യുവാവ് ഉള്ളി അരിയുമ്പോൾ സണ്ണി സ്വവർഗ്ഗരതിക്ക് പ്രേരിപ്പിച്ചതായി അന്വേഷണ സംഘം പറയുന്നു. ഇതിന് യുവാവ് വിസമ്മതിച്ചതോടെ വാക്ക് തർക്കം ഉണ്ടായി. യുവാവ് കത്തി വീശിയതിനെ തുടർന്ന് സണ്ണി അത് പിടിച്ചുവാങ്ങി തിരിച്ചുകുത്തുകയായിരുന്നു.തുടർന്ന് ഫ്രൈപാൻ ഉപയോഗിച്ച് യുവാവിന്റെ തലയിലും മുഖത്തും കഴുത്തിലും അടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരണം ഉറപ്പാക്കുംവരെ മർദ്ദിച്ചതായാണ് പൊലീസ് പറയുന്നത്. പിന്നീട് മൃതദേഹത്തോടൊപ്പം രാത്രി മുഴുവൻ മുറിയിലുണ്ടായിരുന്ന സണ്ണി, രാവിലെ യുവാവ് കൊണ്ടുവന്ന ബാഗിനും മുറിയിലുള്ള സാധനങ്ങൾക്കും തീയിട്ടു.തുടർന്ന് മുറി പുറത്തുനിന്ന് പൂട്ടി വടക്കാഞ്ചേരിയിലേക്കും പിന്നീട് തൃശൂരിലേക്കും പോയ സണ്ണിയെ ശക്തൻ സ്റ്റാൻഡിൽ നിന്ന് പൊലീസ് പിടികൂടി.


