മതവിശ്വാസം ചൂണ്ടിക്കാട്ടി ചുമതല നിർവ്വഹിച്ചില്ല ;ക്ഷേത്രപ്രവേശനം നിരസിച്ച സൈനികനെ പിരിച്ചുവിട്ട നടപടി ശരിവെച്ചു സുപ്രീം കോടതി

ന്യൂഡൽഹി:ഡ്യൂട്ടിയുടെ ഭാഗമായി ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രവേശിക്കുന്നത് മതവിശ്വാസത്തിന്റെ പേരിൽ നിരസിച്ച സൈനിക ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി ശരിവെച്ചു. സൈന്യം മതേതര സ്ഥാപനമായതിനാൽ അച്ചടക്കത്തിനും സേവാനിയമങ്ങൾക്കും മുൻഗണന നൽകരുതാത്ത പ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്ന് കോടതിയുടെ നിലപാട്.ക്രിസ്ത്യൻ മതവിശ്വാസിയായ സാമുവൽ കമലേശൻ എന്ന മുൻ സൈനികൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

Advertisements

2017ൽ സിഖ് സ്‌ക്വാഡ്രണിലെ അംഗമായാണ് സാമുവൽ സേനയിൽ ചേർന്നത്. ക്ഷേത്രത്തിൽ അകത്തു പ്രവേശിക്കേണ്ട ഡ്യൂട്ടി നിർവഹിക്കുമ്പോൾ മതപരമായ ആചാരങ്ങൾ ചൂണ്ടിക്കാട്ടി അകത്ത് കയറാൻ വിസമ്മതിക്കുകയായിരുന്നു അദ്ദേഹം. പുറത്തുനിന്ന് ഡ്യൂട്ടി ചെയ്യാമെന്ന നിലപാടാണ് സാമുവൽ എടുത്തത്.ഇതിനാൽ സൈന്യം അച്ചടക്കലംഘന നടപടിയായി അദ്ദേഹത്തെ പിരിച്ചുവിട്ട് പെൻഷനും ഗ്രാറ്റുവിറ്റിയും നിഷേധിച്ചു. ഈ തീരുമാനം ചോദ്യം ചെയ്താണ് സാമുവൽ ഹർജി സമർപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപും ഡൽഹി ഹൈക്കോടതി ഹർജി തള്ളിയിരുന്നു.ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. “താങ്കളുടെ പ്രവൃത്തിയിലൂടെ എന്താണ് മറ്റുള്ള പട്ടാളക്കാർക്ക് സന്ദേശമായി നൽകുന്നത്?” എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സൈന്യത്തിലെ അച്ചടക്കകുറവിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയും മതവിശ്വാസം മതിയാകില്ലെന്നും ചുമതല നിരസിക്കാൻ അതൊരു കാരണം ആകില്ലെന്നും കോടതി വ്യക്തമാക്കി.

Hot Topics

Related Articles