പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു;സര്‍ക്കാരിന് തുടരാന്‍ ഇനി യോഗ്യതയില്ല;തദ്ദേശ ഫലം എല്‍ഡിഎഫിനെതിരായ ജനവിധിയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം എല്‍ഡിഎഫ് സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനങ്ങളുടെ വ്യക്തമായ പ്രഖ്യാപനമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ എംപി. സര്‍ക്കാര്‍ നടത്തിവന്ന അക്രമം, ധൂര്‍ത്ത്, അഴിമതി തുടങ്ങിയ കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ വ്യക്തമായി തിരിച്ചറിഞ്ഞുവെന്നും അതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.ഒമ്പത് വര്‍ഷമായി പിണറായി വിജയന്‍ സംസ്ഥാനത്ത് ഭരണം നടത്തിവരികയാണെന്നും, ഈ കാലയളവില്‍ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു വിഷയത്തിലും സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Advertisements

ഈ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടലിനേറ്റ കനത്ത പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന്‍ വ്യക്തമാക്കി. പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൈവിട്ട കോര്‍പ്പറേഷനുകള്‍ തിരിച്ചുപിടിച്ചും, മുനിസിപ്പാലിറ്റികളില്‍ നേട്ടം ഇരട്ടിയാക്കിയുമാണ് യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്ലോക്ക് പഞ്ചായത്തുകളില്‍ എതിരാളികളെ പിന്നിലാക്കി, ഗ്രാമ പഞ്ചായത്തുകളില്‍ ഏകദേശം 500 സീറ്റുകള്‍ നേടി യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം രേഖപ്പെടുത്തിയതായും സുധാകരന്‍ വ്യക്തമാക്കി.

Hot Topics

Related Articles