ഫരീദാബാദിൽ പിടിയിലായ വനിതാ ഡോക്ടർ; ജെയ്ഷെയുടെ വനിതാ വിഭാഗത്തിന് നേതൃത്വം നൽകാൻ ചുമതലപ്പെട്ടയാൾ

ഫരീദാബാദ് :ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിന് രൂപം നൽകാൻ ചുമതലപ്പെടുത്തിയയാളാണെന്ന് വിവരം.ലക്നൗ സ്വദേശിനിയായ ഡോ. ഷഹീൻ ഷാഹിദ് എന്ന യുവ ഡോക്ടറാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഫരീദാബാദിലെ അൽ ഫല മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഷഹീൻ, അതേ സ്ഥാപനത്തിലെ മറ്റൊരു ഡോക്ടറായ മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയാണ്. ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Advertisements

2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ ഷഹീന്റെ കാറിൽനിന്നും തോക്കുകളും വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, ഷഹീൻ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ‘ജമാഅത്തുൽ മൊമിനാത്’ ഇന്ത്യയിൽ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയ സംഘാംഗങ്ങളിൽ ഒരാളാണെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകനായ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ തന്നെയാണ് വനിതാ വിഭാഗം രൂപീകരണത്തിന് നേതൃത്വം നൽകുന്നത്. കാണ്ഡഹാർ വിമാനം റാഞ്ചലിന്റെ സൂത്രധാരനായ യൂസഫ് അസ്ഹറിന്റെ ഭാര്യ കൂടിയാണ് സാദിയ.പാക്കിസ്ഥാൻ ആസ്ഥാനമായ ജെയ്ഷെ മുഹമ്മദിന് ‘ഓപ്പറേഷൻ സിന്ദൂർ’ പരാജയപ്പെട്ടതിനെ തുടർന്ന് സംഘടനയുടെ പുനർസംഘടനയ്ക്കായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വനിതാ വിഭാഗം രൂപീകരിക്കുന്നതിലൂടെ തിരിച്ചുവരവ് പദ്ധതികൾ ആരംഭിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Hot Topics

Related Articles