ചാലപറമ്പ് കാർത്ത്യാകുളങ്ങര ധർമ്മശാസ്ത ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോൽസവത്തിന്റെ ഭാഗമായി നടത്തുന്ന ഭാഗവത സപ്താഹ യഞ്ജത്തോടനുബന്ധിച്ച് നടന്ന രുക്‌മിണി സ്വയംവരം ഭക്തിനിർഭരമായി

വൈക്കം : ചാലപറമ്പ് കാർത്ത്യാകുളങ്ങര ധർമ്മശാസ്ത ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോൽസവത്തിന്റെ ഭാഗമായി നടത്തുന്ന ഭാഗവത സപ്താഹ യഞ്ജത്തോടനുബന്ധിച്ച് നടത്തിയ രുക്‌മിണി സ്വയംവരം ഭക്തിനിർഭരമായി. ചാലപ്പറമ്പ് എൻ. എസ് എസ് ശാഖ മന്ദിരത്തിനു മുന്നിൽ നിന്നാണ് സ്വയം വര ഘോഷയാത്ര ആരംഭിച്ചത്.തന്ത്രി ആനത്താനത്ത് ഇല്ലത്ത് എ.വി. ഗോവിന്ദൻ നമ്പൂതിരി മേൽശാന്തി ഗോപാലകൃഷ്ണൻ പോറ്റി എന്നിവരുടെ കാർമികത്വത്തിലാണ് പൂജാ കർമങ്ങൾ നടക്കുന്നത്.

Advertisements

21 ന് രാവിലെ 10.30ന് കുചേലോപാഖ്യാനം. സമാപന ദിനമായ 22 നാണ് പുന:പ്രതിഷ്ഠാ ചടങ്ങുകൾ.ക്ഷേത്ര ഭാരവാഹികളായ എസ്.ഹരിദാസൻ നായർ ,കെ.ടി.രാം കുമാർ,ഹരികുമാർ കളരിക്കൽ,അഭിലാഷ് കാരുവള്ളിൽ,രാജിവ്, ബാബു,ഉണ്ണി,സുനിൽപിള്ള ,ബൈജു കുരിപ്പുറം, വിജയൻചാലപറമ്പ്, എം.വിജയകുമാർ,കെ.എസ്.ജഗാദാംബിക, എൽ.അംബിക,യഞ്ജാചാര്യൻമാരായ കല്ലാനിക്കോട് ചന്ദ്രശേഖരൻനമ്പൂതിരി, ഗുരുവായൂർരാധാകൃഷ്ണൻനായർ, മോഹനൻമൂലയിൽ, ഇടമനഈശ്വരൻ പോറ്റി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles