കുമാരനല്ലൂർ :കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനായി അലങ്കാര പന്തലിന്റെ കാൽനാട്ട് കർമ്മം നടത്തി. കിഴക്കെ നടയിലെ ആലും ചുവട്ടിലായിരുന്നു ചടങ്ങ്. ദേവസ്വം ഭരണാധികാരി കെ.എ. മുരളി (കാഞ്ഞിരക്കാട്ട് ഇല്ലം) കർമ്മം നിർവഹിച്ചു.ഉത്സവം നവംബർ 26-ന് കൊടിയേറി ഡിസംബർ 5-ന് ആറാട്ടോട് കൂടി സമാപിക്കും. കേരളത്തിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികളും പ്രശസ്ത മേളപ്രമാണിമാരുടെ നേതൃത്വത്തിലുള്ള മേളകളും ഉത്സവ ദിവസങ്ങളിൽ നടക്കും.
ഡിസംബർ 4-ന് തൃക്കാർത്തികയും മഹാപ്രസാദമൂട്ടും നടക്കും.ഊരാണ്മ യോഗം പ്രസിഡന്റ് സി.എൻ. നാരായണൻ നമ്പൂതിരി, അസിസ്റ്റന്റ് മാനേജർ അരുൺ വാസുദേവൻ, ശ്രീകാര്യ ഓഫിസർ വി.എൻ. നാരായണൻ നമ്പൂതിരി, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ സന്തോഷ് പുതുപ്പള്ളിൽ, നഗരസഭാംഗങ്ങളായ ടി.ആർ. അനിൽകുമാർ, വിനു ആർ. മോഹൻ, പബ്ലിസിറ്റി കൺവീനർ ആനന്ദക്കുട്ടൻ (ശ്രീ നിലയം), വിവിധ എൻ.എസ്.എസ്. കരയോഗ ഭാരവാഹികൾ, സംക്രാന്തി വിളക്കമ്പലം കമ്മിറ്റിഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


