ഗർഭച്ഛിദ്ര ഗുളിക കഴിച്ച് എട്ടാം മാസം പ്രസവം: കുഞ്ഞിന്റെ മൃതദേഹം ക്വാറിയിൽ തള്ളി; സംഭവം തൃശ്ശൂരിൽ

തൃശ്ശൂർ :ഗർഭച്ഛിദ്ര ഗുളിക കഴിച്ചതിനെ തുടർന്ന് എട്ടാം മാസത്തിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ മൃതദേഹം സഹോദരൻ മാലിന്യങ്ങളോടൊപ്പം ക്വാറിയിൽ തള്ളിയ സംഭവത്തിൽ ആറ്റൂർ സ്വദേശിനി സ്വപ്‌നയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വീട്ടുകാർ അറിയാതെയാണ് സ്വപ്‌ന ഗർഭിണിയായത്. തുടർന്ന് അവൾ ഗർഭച്ഛിദ്രത്തിനായുള്ള ഗുളിക കഴിച്ചു. മൂന്നാം ദിവസം വീട്ടിൽവെച്ച് പ്രസവം നടന്നു. പ്രസവ സമയത്ത് കുഞ്ഞ് മരിച്ചു എന്നു പ്രാഥമികമായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.രണ്ടാഴ്ചയ്ക്കകം അമിത രക്തസ്രാവം മൂലം യുവതി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോൾ ഡോക്ടർമാർക്കുണ്ടായ സംശയം പൊലീസ് അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Advertisements

തുടര്‍ന്നുള്ള പരിശോധനയില്‍ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.പോലീസ് ചോദ്യം ചെയ്യുമ്പോൾ ഗർഭച്ഛിദ്ര ഗുളിക കഴിച്ചതും പ്രസവിച്ചതുമടക്കമുള്ള കാര്യങ്ങൾ സ്വപ്ന സമ്മതിച്ചു. പ്രസവത്തിന് പിന്നാലെ കുഞ്ഞിന്റെ മൃതദേഹം സഹോദരന് കൈമാറിയതായും സഹോദരൻ പാലക്കാട് ജില്ലയിലെ ഒരു ക്വാറിയിൽ മാലിന്യങ്ങൾ നിറച്ച ബാഗിലാക്കി മൃതദേഹം തള്ളിയതായും മൊഴിയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ക്വാറിയിൽ പരിശോധന നടത്തി അഴുകിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

Hot Topics

Related Articles