ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി;പുതുക്കിയ തീയതി ജനുവരി 5 ന്

തിരുവനന്തപുരം: രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റി. മാറ്റിവച്ച പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും.പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഹയർ സെക്കന്‍ററി പരീക്ഷാ വിഭാഗം അറിയിച്ചതാണിത്.ചില സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ മാറ്റിവയ്ക്കുന്നു എന്നാണ് അറിയിപ്പ്. ചോദ്യപേപ്പർ മാറി പൊട്ടിച്ചത് ആണ് കാരണം എന്നാണ് സൂചന. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്തുമസ് പരീക്ഷകള്‍ 23-ന് അവസാനിക്കും.

Advertisements

ഡിസംബർ 24 മുതല്‍ ജനുവരി 5 വരെയായിരിക്കും ക്രിസ്തുമസ് അവധി.സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 12 ആയി. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷയുടെ തീയതിയില്‍ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വർധിച്ചത്.

Hot Topics

Related Articles