അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ. നോർവെയോടേറ്റ ലോകകപ്പ് പ്രീക്വാർട്ടർ തോൽവിക്ക് പിന്നാലെയാണ് പ്രഖ്യാപനം. മത്സരത്തിൽ നോർവെക്കെതിരെ പെനാൽറ്റിയിലൂടെ ബ്രസീലിന്റെ ഗോൾ നേടിയത് നെയ്മറായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ നോർവെയോട് പരാജയപ്പെട്ടത്.
മത്സരത്തിന് ശേഷം വികാരാധീനനായി സംസാരിച്ച 34-കാരനായ നെയ്മർ, ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു.”ഞാൻ പരമാവധി ശ്രമിച്ചു, ഒരുപാട് ശ്രമിച്ചു. എന്നാൽ ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. എവിടെയാണോ ഞാൻ തുടങ്ങിയത്, അവിടെത്തന്നെ ഇത് പൂർത്തിയാക്കുന്നു.”
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് നെയ്മർ . 139 കളികളിൽ നിന്ന് രാജ്യത്തിനായി നെയ്മർ നേടിയത് 80 ഗോൾ. പരിക്ക് കാരണം വിട്ടുനിന്ന നെയ്മർ ബ്രസീൽ ടീമിലെത്തിയത് 2 വർഷത്തിനും 8 മാസത്തിനും ശേഷമാണ് ഇപ്പോൾ ടീമിലെത്തിയത്.


