നഴ്സ് ഇ ആർ സ്മിതയെ ആദരിച്ചു മുന്നൂറ്റിമുപ്പത് ദിനങ്ങളിലായി കുത്തിവെച്ചത് 84363 ഡോസ് വാക്‌സിൻ

കോട്ടയം: ജില്ലയിൽ ഏറ്റവും അധികം ഡോസ് കോവിഡ് വാക്സിൻ കുത്തിവയ്പ്പ് നടത്തിയ നെഴ്സ് ഇ ആർ സ്മിതയ്ക്ക് വനിതാ ദിനത്തിൽ ജില്ലയുടെ ആദരവ് .മുന്നൂറ്റി മുപ്പത് ദിവസം കൊണ്ട് 84363 ഡോസ് വാക്‌സിൻ കുത്തിവെച്ച കോട്ടയം ജനറൽ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ സ്മിതയെ ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ ആദരിച്ചു. 2021 ജനുവരി മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കുത്തിവെയ്പ്പ് നടത്തിയത്.

Advertisements

കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ബേക്കർ മെമ്മോറിയൽ സ്കൂൾ, മുട്ടമ്പലം ഗവണ്മെന്റ് സ്കൂൾ, കോട്ടയം എം ഡി സെമിനാരി സ്കൂൾ, മുട്ടമ്പലം സെന്റ് ലാസറസ് പള്ളി ഹാൾ, കോട്ടയം ജനറൽ ആശുപത്രി, മൗണ്ട് കാർമൽ സ്കൂൾ, ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസ്‌ തുടങ്ങിയ കേന്ദ്രങ്ങളിലാണ് സ്മിത കുത്തിവയ്പ്പ് നടത്തിയത്. ഈ കേന്ദ്രങ്ങളിൽ ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ ആകെ ഒന്നര ലക്ഷം വാക്‌സിൻ നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ അജയ് മോഹൻ, ആർ സി എച് ഓഫീസർ ഡോ സി ജെ സിതാര, ജില്ലാ മീഡിയ ഓഫീസർ ഡോമി ജോൺ, ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ ലിന്റോ ലാസർ, പബ്ലിക് ഹെൽത്ത് നെഴ്സ് ശൈലജ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles