ഫോട്ടോ : അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള പൊലീസ്, നാർക്കോട്ടിക് സെൽ, ജെസിഐ കോട്ടയം, ഐഡിഎ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ച് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ‘ഓപ്പറേഷൻ തൂഫാൻ’ നാർക്കോ ഹണ്ട് കാർ റാലി കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. ചടങ്ങിൽ ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു
കോട്ടയം: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള പൊലീസ്, നാർക്കോട്ടിക് സെൽ, ജെസിഐ കോട്ടയം, ഐഡിഎ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ച് എന്നിവയുടെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ നാർക്കോ ഹണ്ട് കാർ റാലി സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ചുമായി ചേർന്ന് സംയുക്തമായി ഒരുക്കിയ മയക്കുമരുന്ന് വിരുദ്ധ ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ പ്രകാശനവും നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഹോളി ഫാമിലി സ്കൂളിൽ നടന്ന ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ‘ഓപ്പറേഷൻ തൂഫാൻ’ കാർ റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം നിർവഹിക്കുകയും ചെയ്തു. ജെസിഐ കോട്ടയം ഒക്ടോബർ 11-ന് സംഘടിപ്പിക്കുന്ന റബർ സിറ്റി റൺ മാരത്തോൺ – ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിൻ കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു പ്രകാശനം ചെയ്തു.
ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം ചെയർമാൻ സന്തോഷ് കുമാർ, ജില്ലാ പോലീസ് മേധാവി സാബു മാത്യു, നാർക്കോട്ടിക്സ് സെൽ ഡിവൈഎസ്.പി ബിജു, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെൻട്രൽ കേരള കോട്ടയം പ്രസിഡന്റ് ഡോ. നിധിഷ് മൗലാന, എന്നിവർ പങ്കെടുത്തു. ജെസിഐ കോട്ടയം പ്രസിഡന്റ് അമൽ ലാലു, സെക്രട്ടറി റിച്ചുമോൻ സാലു, പ്രോഗ്രാം കോർഡിനേറ്റർമാരായ മനു ജോർജ്, ഗോകുൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


