തിരുവനന്തപുരം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചാരണവും ഗാർഡിയൻസ് സന്നദ്ധ സംഘടനയുടെ രൂപീകരണവും നടത്തി. ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർഥിപ്രസ്ഥാനത്തിന്റെ തിരുവനന്തപുരം സ്റ്റുഡന്റ് സെന്ററിൽ നടന്ന ചടങ്ങ് എക്സൈസ് വകുപ്പ് മന്ത്രി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു. സഭയുടെ ലഹരി വിരുദ്ധ സമിതി അധ്യക്ഷൻ യൂഹാനോൻ മാർ പോളീകാർപ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. സജി മേക്കാട്ട്, അലക്സ് മണപ്പുറത്ത്, ഡോ. റോബിൻ പി മാത്യു, ഫാ മാത്യു നൈനാൻ, ഫാ. സന്തോഷ് വി ജോർജ്, ഫാ. ജോസ് എം ഡാനിയേൽ, മാമച്ചൻ മുട്ടേൽ, ഒ. അച്ചൻകുഞ്ഞ്. ജോൺ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Advertisements


