കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്” പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് കഞ്ഞിക്കുഴി ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി കേരള നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനവും പതാക ഉയർത്തൽ കർമ്മവും നിർവഹിച്ചു. ജില്ലാ കളക്ടർ ശ്രീ. ചേതൻകുമാർ മീണ ഐ.എ.എസ് അധ്യക്ഷനായിരുന്നു.
ജില്ലാ പോലീസ് മേധാവി ശ്രീ. സാബു കെ. എം. ഐ.പി.എസ്. മുഖ്യപ്രഭാഷണം നടത്തി., അഡ്വ. ജോഫി മരിയ ജോൺ (മുനിസിപ്പൽ കൗൺസിലർ)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു , കോട്ടയം മുനിസിപ്പൽ ചെയർമാൻ ശ്രീ. സന്തോഷ് കുമാർ എം. പി., ശ്രീമതി ഹണി അലക്സാണ്ടർ, ഡെപ്യൂട്ടി ഡയറക്ടർ (എജ്യുക്കേഷൻ) ശ്രീ. അശോക് കുമാർ എൻ. എസ്.,( ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കോട്ടയം), എന്നിവർ ആശംസകൾ അർപ്പിച്ചു. കോട്ടയം ഡിവൈഎസ്പി ശ്രീ അരുൺ കെ എസ് സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ. ബിജു വി.എം. കൃതജ്ഞതയും നിർവഹിച്ചു
ലഹരിക്കെതിരായ ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ മിനി മാരത്തോൺ, ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബ്, തെരുവ് നാടകം, സ്കിറ്റ് തുടങ്ങിയ വിവിധ ബോധവൽക്കരണ പരിപാടികൾ അരങ്ങേറും. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.


