കോട്ടയം ലുലുവിലെ ഓഫറുകളുടെ പെരുമഴക്കാലം തീരുന്നില്ല. കോട്ടയം ലുലു ഹൈപ്പർമാർക്കറ്റിൻ്റെ വാർഷികത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച 50 ശതമാനം ഓഫർ ജനുവരി 12 വരെ നീട്ടി. ഇതോടൊപ്പം നിരവധി സമ്മാനങ്ങളും ആനൂകൂല്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കോട്ടയം ലുലു ഹൈപ്പർ, ഫാഷൻ, കണക്ടിലാണ് തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് അൻപത് ശതമാനം ഓഫർ ഒരുക്കിയിരിക്കുന്നത്. ലുലു വാർഷികാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഓഫറുകൾ ജനുവരി 12 വരെ ആസ്വദിക്കാനുള്ള അവസരം ഉണ്ട്. ഓഫറിൻ്റെ ഭാഗമായി ഷോപ്പ് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്ക് അടുത്ത ഒരു വർഷം സൗജന്യ ഷോപ്പിംങിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ഗോൾഡ് കോയിനും മറ്റ് നിരവധി സമ്മാനങ്ങളും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.അപ്പോ ഇനി മടിച്ചു നിൽക്കാതെ നേരെ കോട്ടയം ലുലുവിലേയ്ക്ക് വണ്ടി വിട്ടോളു.
കോട്ടയം ലുലുവിലെ ഓഫറുകളുടെ പെരുമഴക്കാലം തീരുന്നില്ല: 50 ശതമാനം ഓഫർ ജനുവരി 12 വരെ നീട്ടി: ലുലുവിൽ നിന്നും പർച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഒരു വർഷം നീളുന്ന സൗജന്യ ഷോപ്പിംങ്


