ന്യൂഡൽഹി:ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയായ രൂപയില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ഗാന്ധിജിയുടെ ചിത്രത്തിന് പകരമായി ആര്‍ഷ ഭാരത സംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു രണ്ട് ചിഹ്നങ്ങള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തിന്റെ ആദ്യ ഘട്ടം ഇതിനോടകം പൂര്‍ത്തിയായതായും ബ്രിട്ടാസ് ആരോപിച്ചു.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയ പശ്ചാത്തലത്തിലാണ് ബ്രിട്ടാസിന്റെ പ്രതികരണം.
പദ്ധതിയുടെ പേരില്‍ നിന്നു ഗാന്ധിജിയുടെ പേര് നീക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ‘വിബി ജി റാം ജി’ (വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍) ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവെച്ചതോടെ ബില്‍ നിയമമായി മാറി. ലോക്‌സഭയും രാജ്യസഭയും പാസാക്കിയതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്.പുതിയ ബില്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കുള്ള തൊഴില്‍ദിനങ്ങള്‍ 100ല്‍ നിന്ന് 125 ദിവസമായി ഉയര്‍ത്തുന്നുവെന്നും ഇത് വരുമാന സുരക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.ഇതിനിടെ, തൊഴിലുറപ്പ് പദ്ധതിയില്‍ വരുത്തിയ ഭേദഗതികള്‍ രാജ്യത്തെ ഏകദേശം 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുമെന്ന വിമര്‍ശനവും ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരം സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പങ്കെടുത്തത് ഇന്ത്യന്‍ ജനാധിപത്യത്തിന് മേല്‍ ഏല്‍പ്പിച്ച തീരാകളങ്കമാണെന്നും അദ്ദേഹം ആരോപിച്ചു.ഒരുപക്ഷേ മഹാത്മാ ഗാന്ധിയെ ഇന്ത്യന്‍ രൂപയില്‍ നിന്ന് പൂര്‍ണമായും നീക്കിയ ശേഷമുള്ള ചായ സല്‍ക്കാരങ്ങളിലും പ്രിയങ്ക ഗാന്ധിയും കൂട്ടരും പങ്കെടുക്കുമോയെന്നും ബ്രിട്ടാസ് വിമര്‍ശന സ്വരത്തില്‍ ചോദിച്ചു.


