ഓക്സിജന്റെ നവീകരിച്ച കാഞ്ഞിരപ്പള്ളി ഷോറൂം ഉദ്ഘാടനം ചെയ്തു

ഫോട്ടോ: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കാഞ്ഞിരപ്പള്ളിയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം
പ്രൊഫ. റോണി കെ. ബേബി എം.എല്‍.എ. നിര്‍വഹിക്കുന്നു. വാര്‍ഡ് മെമ്പര്‍ ജോയി മുണ്ടാംപള്ളി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍, ഓക്സിജൻ സി.ഇ. ഒ. ഷിജോ കെ. തോമസ്, ജില്ലാ പഞ്ചായത്ത് അംഗം തോമസ് കുന്നപ്പള്ളി,
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, മുന്‍ എം.എല്‍.എ. കെ.ജെ. തോമസ്, ജില്ലാ പഞ്ചായത്ത് അംഗം പി. ജീരാജ് തുടങ്ങിയവർ സമീപം.

Advertisements

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കാഞ്ഞിരപ്പള്ളിയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം
പ്രൊഫ. റോണി കെ. ബേബി എം.എല്‍.എ. നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍ ആദ്യവില്‍പ്പന നടത്തി. മുന്‍ എം.എല്‍.എ. കെ.ജെ. തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് കുന്നപ്പള്ളി, പി. ജീരാജ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വാര്‍ഡ് മെമ്പര്‍ ജോയി മുണ്ടാംപള്ളി, ഓക്സിജൻ സി.ഇ. ഒ. ഷിജോ കെ. തോമസ്, ഓക്സിജൻ കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജർ ജിബിൻ ജോസഫ്, മറ്റ് ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ തിരക്കാണ് ഷോറൂമിൽ അനുഭവപ്പെട്ടത്. ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും ഉണ്ടായിരുന്നു. കലാപരിപാടികളും അരങ്ങേറി.
ടി.വി., ഫ്രിഡ്ജ്, എസി., വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ നവീകരിച്ച ഷോറൂമിൽ അവസരം ഉണ്ട്.
ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ തവണ വ്യവസ്ഥയില്‍ പ്രത്യേക ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിന് ശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫറും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പസൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

Hot Topics

Related Articles