പാലക്കാട് ബാറില്‍ വെടിവെപ്പ്; മാനേജര്‍ക്ക് വെടിയേറ്റു, സംഭവത്തില്‍ 5 പേർ അറസ്റ്റിൽ

പാലക്കാട്: ആലത്തൂരില്‍ ബാറില്‍ വെടിവെപ്പ്. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മാനേജർ രഘുനന്ദന് വെടിയേറ്റു. സംഭവത്തില്‍ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാവശ്ശേരിയില്‍ ആറ് മാസം മുമ്പ് ആരംഭിച്ച ബാറിലാണ് വെടിവെപ്പുണ്ടായത്. മദ്യപിക്കാനെത്തിയ ആളുകളും മാനേജറും തമ്മിലുണ്ടായ സംഘ‍ര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചത്. മോശം സ‍ര്‍വീസെന്ന പേരിലാണ് ത‍ര്‍ക്കമുണ്ടായത്. എയ‍ര്‍ പിസ്റ്റളുപയോഗിച്ചാണ് വെടിയുതി‍ര്‍ത്തതെന്നാണ് വിവരം. അറസ്റ്റിലായവരില്‍ നാല് പേര്‍ കഞ്ചിക്കോട് സ്വദേശികളാണ്. ആസൂത്രണം ചെയ്ത് നടത്തിയ സംഘ‍ര്‍ഷമാണോ എന്നതിലടക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisements

Hot Topics

Related Articles