കുറവിലങ്ങാട്: ലോകപ്രശസ്ത കൂടിയാട്ടം കലാകാരൻ മാര്‍ഗി മധു അവതരിപ്പിച്ച കൂടിയാട്ടം സോദാഹരണ പ്രഭാഷണം സദസ്യർക്ക് നവ്യാനുഭവം പകർന്നു .കോളേജിലെയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെയും വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. കൂടിയാട്ടത്തിന്റെ ചരിത്രം, പാഠം അഭിനയരീതികൾ ഹസ്തമുദ്രകൾ, കഥാപാത്രങ്ങൾ, ചമയം, അരങ്ങ്, താളക്രമം, അഭിനയശൈലി, വാദ്യോപകരണങ്ങൾ എന്നിവയെ പരിചയപ്പെടുത്തുകയും വിവിധ ഭാവസന്ദർഭങ്ങൾ സരസമായി രംഗത്ത് അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് പ്രസ്തുതപരിപാടി അരങ്ങേറിയത് .








കേരളത്തിൻ്റെ അമൂല്യമായ കലാപൈതൃകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോളേജ് യൂണിയൻ്റെ ആഭിമുഖ്യത്തിലാണ് പ്രസ്തുതപരിപാടി സംഘടിപ്പിച്ചത് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയൻചിറ, ഡോ. മിനി സെബാസ്റ്റ്യൻ, ഡോ. റെന്നി എ. ജോർജ്, കോളേജ് യൂണിയൻ ചെയർമാൻ ശ്രീ. ബേസിൽ ബേബി, ജനറൽ സെക്രട്ടറി ജിൽസൺ സോണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


