പള്ളം വേലമ്പറമ്പിൽ മനോജ് സി ബ്രീസ് വില്ല

പള്ളം വേലമ്പറമ്പിൽ മനോജ് സി ബ്രീസ് വില്ല (57) നിര്യാതനായി. ഭൗതികശരീരം നാളെ ഏപ്രിൽ 21 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഏപ്രിൽ 22 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
സിപിഎം ചിങ്ങവനം ലോക്കൽ കമ്മറ്റിയംഗമാണ്. സിഐടിയു കോട്ടയം ഏരിയ കമ്മറ്റിയംഗം, നാട്ടകം സർവ്വീസ് സഹകരണ ബാങ്ക് 3839 ഭരണസമിതിയംഗം,സാറ്റ്കോ യൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ പി.എ. ചെല്ലപ്പന്റെയും കെ. വിലസിനിയുടെ മകനാണ്. ഭാര്യ – ജോതി (കോട്ടയം ലൂർദ്ദ് സ്കൂൾ അധ്യാപിക). മക്കൾ – മിഥുന മനോജ്, വിഥുല മനോജ് (കാനഡയിൽ വിദ്യാർത്ഥികൾ ). സഹോദരങ്ങൾ സനൂജ് സി ബ്രീസ് വില്ല (മുൻ പ്രിൻസിപ്പൽ, എസ്.എൻ. കോളേജ് പാമ്പനാർ ) , റിജേഷ് സി ബ്രീസ് വില്ല (കോട്ടയം നഗരസഭ മുൻ കൗൺസിലർ ) , സരിത സി ബ്രീസ് വില്ല (മാനേജർ യൂണിയൻ ബാങ്ക്)

Advertisements

Hot Topics

Related Articles