പനാമയെ തീർത്ത് ഇംഗ്ലണ്ട്; ഘാനയെ തോൽപ്പിച്ച് ക്രൊയേഷ്യ; എൽ ഗ്രൂപ്പിൽ നിന്നും ഈ മൂന്നു ടീമുകൾ രണ്ടാം റൗണ്ടിലേയ്ക്ക്

ന്യൂജേഴ്‌സി: പനാമയെ ഈസിയായി തോൽപ്പിച്ച് ഇംഗ്ലണ്ട് ഗ്രൂപ്പ് എൽ. ചാമ്പ്യന്മാരായി രണ്ടാം റൗണ്ടിലേയ്ക്ക്. ഖാനയെ തോൽപ്പിച്ച ക്രൊയേഷ്യയും, തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി ഖാനയും ഗ്രൂപ്പ് എല്ലിൽ നിന്നും രണ്ടാം റൗണ്ടിലേയ്ക്ക് പ്രവേശിച്ചു. ഇന്ന് പുലർച്ചെ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് പനാമയെ ഇംഗ്ലണ്ട് തോൽപ്പിച്ചത്. ആദ്യ പകുയിൽ ഗോൾ രഹിതമാക്കി ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടി പനാമ മത്സരം ആവേശകരമാക്കി. എന്നാൽ, രണ്ടാം പകുതിയിൽ 62 ആം മിനിറ്റിൽ ജൂഡ് ബെല്ലിംങ്ഹാം ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. അഞ്ച് മിനിറ്റിന് ശേഷം ഹാരി കെയിൻ 67 ആം മിനിറ്റിൽ ലീഡ് ഉയർത്തി പട്ടിക പൂർത്തിയാക്കി.

Advertisements

ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്സരത്തിൽ ക്രൊയേഷ്യ ഖാനയെ ഒന്നിനെതിരെ രണ്ട് ഗോളിന് ആണ് പരാജയപ്പെടുത്തിയത്. 31 ആം മിനിറ്റിൽ പീറ്റർ സുയിസിക് നേടിയ ഗോളിലൂടെയാണ് ക്രൊയേഷ്യ മുന്നിൽ എത്തിയത്. ആദ്യ പകുതിയിൽ ക്രൊയേഷ്യ ലീഡ് നില നിർത്തിയെങ്കിലും 73 ആം മിനിറ്റിൽ ഡെറിക് ലൂക്കോൻസണ്ണിലൂടെ ഖാന സമനില പിടിച്ചു. കളി സമനിലയിലേയ്‌ക്കെന്ന സൂചന ലഭിക്കുന്നതിനിടെ, 83 ആം മിനിറ്റിൽ നിക്കോളാണ് വ്‌ളാസിക്കിലൂടെ ക്രൊയേഷ്യ ഗോൾ മടക്കി ലീഡ് എടുത്തു. ഇതോടെ കളിയിൽ നിർണ്ണായക വിജയം നേടി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും പൂർത്തിയായതോടെ മൂന്നു കളികളിൽ നിന്നും രണ്ട് വിജയവും ഒരു സമനിലയുമായി ഏഴു പോയിന്റ് നേടിയ ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ റൗണ്ട് ഓഫ് 32 വിലേയ്ക്ക് എത്തി. രണ്ട് വിജയവും ഒരു തോൽവിയുമുള്ള ക്രൊയേഷ്യയ്ക്ക് ആറു പോയിന്റുണ്ട്. ഖാനയെ തോൽപ്പിച്ചതോടെ ക്രൊയേഷ്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഒരു വിജയം ഒരു തോൽവി ഒരു സമനില എന്നിങ്ങനെ നാലു പോയിന്റ് നേടിയ ഖാന മികച്ച മൂന്നാം സ്ഥാനക്കാരായും മൂന്നാം റൗണ്ടിലേയ്ക്ക് നേടി.

Hot Topics

Related Articles