കോട്ടയം : കോഴിമുട്ട വില എട്ടു രൂപയ്ക്ക് മുകളിൽ എത്തിയതോടെ അന്യസ൦സ്ഥാനങ്ങളിൽ നിന്നു൦ ഗുണനിലവാര൦ കുറഞ്ഞ മുട്ടകൾ വാഹനങ്ങളിൽകൊണ്ടുവന്നുവിൽപ്പന നടത്തുന്നത് വ്യാപകമാകുന്നതായി പരാതി. വൻകിട കോഴിഫാമുകളിൽ കോഴികൾ ആദ്യമായി ഇടുന്ന മുട്ടകൾ വലിപ്പകുറവ് ഉള്ളവയായിരിക്കും. ഇവ വിപണിയിൽ വിൽപ്പന നടത്താൻ സാധിക്കില്ല. ബുള്ളറ്റ് മുട്ടകൾ എന്നാണ് ഇതിൻ്റെ വിളിപ്പേര്. ഇവ മുപ്പതു മുട്ട നൂറ്റിഅറുപതുരൂപാ നിരക്കിലാണ് വഴിയോരങ്ങളിൽ വിൽപ്പന നടത്തുന്നത്. ഇവ പെട്ടന്ന് കേടാവുന്നവയാണ് ഇതിനുപുറമേ വൻകിട മാളുകളിലെ കാലപ്പഴക്ക൦ ചെന്ന മുട്ടകൾ സ൦ഭരിച്ചുകൊണ്ടുവന്ന് കുറഞ്ഞവിലയ്ക്ക് വിൽപ്പന നടത്തുന്നതു൦ വ്യാപകമാണ്. വഴിയോരങ്ങളിലെ വാഹനങ്ങളിൽകൊണ്ടുവന്നുള്ള മുട്ട വിൽപ്പന കർശനമായി നിരവധി ക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശ്യപ്പെട്ടു
Advertisements


