ഹൃദ്യംചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിസിൻ വിതരണം നടന്നു

ഫോട്ടോ : മെഡിസിൻ വിതരണം നഗരസഭാ മുൻ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ എ.കെ ബഷീർ ഉദ്ഘാടനം ചെയ്യുന്നു

Advertisements

കളമശ്ശേരി: ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ ‘ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ’ ആഭിമുഖ്യത്തിൽ നിർദ്ധനരായ രോഗികൾക്കായി നടത്തിവരുന്ന സൗജന്യ മെഡിസിൻ വിതരണത്തിന്റെ പതിനൊന്നാം ഘട്ടം കളമശ്ശേരി കോറസോണിൽ വെച്ച് നടന്നു.
ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഷാഹിത എന്നിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കളമശ്ശേരി നഗരസഭാ മുൻ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻAKബഷീർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പതിനൊന്ന് മാസക്കാലമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികളെ കണ്ടെത്തി അവർക്ക് ഒരു കൈത്താങ്ങാവുക എന്നത് വലിയ പുണ്യകരമായ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം നന്മയാർന്ന പ്രവർത്തനങ്ങളാണ് ‘ഹൃദ്യം’ ട്രസ്റ്റിനെ മറ്റ് സംഘടനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. മുടങ്ങാതെ എല്ലാ മാസവും ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ സംഘടനക്ക് കഴിയട്ടെ എന്നും, അതിനായി എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർഹരായ രോഗികൾക്കുള്ള ഈ മാസത്തെ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ സുഹ്റത്ത് മനാഫ് നിർവ്വഹിച്ചു.
ചടങ്ങിൽ ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡോ. ജമാൽ മരക്കാർ, ജൂലിയറ്റ് വിക്ടർ, ഡോ. ആന്റോ മേനോച്ചേരി, ഡോ. അബ്ദുൽ സഗീർ, ഹീര പറവൂർ, ബൾക്കീസ് ഇടപ്പിള്ളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സുധീർ കാട്ടിത്തറയിൽ സ്വാഗതവും, ട്രഷറർ മനാഫ് വേണാട് നന്ദിയും രേഖപ്പെടുത്തി.
കഴിഞ്ഞ രണ്ട് വർഷമായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ട്രസ്റ്റ്, 2025 ആഗസ്റ്റ് 02-നാണ് ഈ സൗജന്യ മരുന്ന് വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. തുടർന്നുള്ള മാസങ്ങളിലും അർഹരായ കൂടുതൽ രോഗികളിലേക്ക് ഈ സഹായം എത്തിക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
ഡോ. ഷാഹിത എൻ (ചെയർപേഴ്സൺ) 7994031057
സുധീർ കാട്ടിത്തറയിൽ (ജനറൽ സെക്രട്ടറി) 7034475761
മനാഫ് വേണാട് (ട്രഷറർ) – 9074854119
സ്ഥലം: കളമശ്ശേരി
തീയതി: 27/06/2026

Hot Topics

Related Articles