അഞ്ചാലുംമൂട് :
വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ കൊല്ലത്തിന്റെയും , അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ‘സ്പർശം 2026-27’ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ നല്ല പെരുമാറ്റവും മൂല്യബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ Good Behaviors and Manners എന്ന വിഷയത്തിൽ ഔട്ട്‌റീച്ച് പരിപാടി സംഘടിപ്പിച്ചു. മൈൻഡ് ട്യൂണിംഗ് തെറാപ്പിസ്റ്റ് സ്റ്റാൻലി ബെൻ ഫ്രാൻസിസ് ക്ലാസ് നയിച്ചു. ഡിസ്ട്രിക്ട് സങ്കൽപ്പ് ഹബ്ബ് ഫോർ എംപവർ മെന്റ് ഓഫ് വുമൺ ജെൻഡർ സ്പെഷ്യലിസ്റ്റ് ആയ അനീജ സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി വിജിത എന്നിവർ പരിപാടി കോർഡിനേറ്റ് ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബി കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹബന്ധവും (Parent–Child Bonding), തുറന്ന ആശയവിനിമയവും പരസ്പര വിശ്വാസവും കുടുംബാന്തരീക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്കും, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താൻ സഹായകമായി. വിദ്യാർത്ഥികളുടെ പ്രതിനിധിയായ അർജുൻ എസ് കൃതിജ്ഞത അർപ്പിച്ചു.




