മിയാമി: പോർച്ചുഗല്ലിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായതോടെ , മികച്ച മൂന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് കെ.യിൽ നിന്നും കോംഗോയും രണ്ടാം റൗണ്ടിൽ. രാവിലെ നടന്ന മത്സത്തിൽ കൊളംബിയയും പോർച്ചുഗല്ലും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. പോർച്ചുഗല്ലിന്റെ ഗോൾ വലയ്ക്ക് മുന്നിൽ നിരന്തരം ആക്രമണം നടത്തുകയായിരുന്നു കൊളംബിയ. ഭാഗ്യം കൊണ്ട് മാത്രമാണ് ഗോൾ വഴങ്ങാതെ പോർച്ചുഗൽ രക്ഷപെട്ടത്. അഞ്ച് അവസരങ്ങളെങ്കിലും ഗോളി ഡിയഗോ കോസ്റ്റ അടിച്ചകറ്റിയത് കൊണ്ട് മാത്രമാണ് നാണക്കേടിൽ നിന്ന് പോർച്ചുലൽ രക്ഷപെട്ടത്.
ഇതോടെ കെ.ഗ്രൂപ്പിൽ കളിച്ച മൂന്നു കളികളിൽ രണ്ടു വിജയവും ഒരു സമനിലയും നേടിയ കൊളംബിയ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി. കോംഗോയോടും കൊളംബിയയോടും ഏറ്റുവാങ്ങിയ സമനില ചതിച്ചതോടെ മൂന്നു കളികളിൽ നിന്നും ഒരു വിജയം മാത്രം സ്വന്തമായുള്ള പോർച്ചുഗല്ലിന് അഞ്ചു പോയിന്റ് മാത്രമാണ് ഉള്ളത്. ഇതോടെ പോർച്ചുഗൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാർ മാത്രമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, കെ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പിന്നിൽ നിന്ന് പൊരുതിക്കയറിയ കോംഗോ ഉസ്ബെക്കിസ്ഥാനെ ഗോൾ മഴയിൽ മുക്കി. മത്സരത്തിന്റെ പത്താം മിനിറ്റിൽ എൽഡോർ ഷുമറോഡോവിന്റെ ഗോളിൽ ഉസ്ബെക്കിസ്ഥാനാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ, 68 ആം മിനിറ്റ് വരെ ഈ ഗോളിൽ പിടിച്ചു നിൽക്കാൻ ഉസ്ബെക്കിസ്ഥാന് സാധിച്ചു. 68 ആം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ഗോളാക്കി മാറ്റി കോംഗോ സമനില പിടിച്ചു. യോനേ വിസയായിരുന്നു കോംഗോയ്ക്കായി ഗോൾ നേടിയത്. 78 ആം മിനിറ്റിൽ ഫിസ്റ്റൺ മിയലേ ഗോൾ അടിച്ച് ലീഡ് എടുത്തു. എന്നാൽ, ഇൻജ്വറി ടൈമിന്റെ ഒന്നാം മിനിറ്റിൽ യോനേ വിസ്റ്റ നേടിയ രണ്ടാം ഗോൾ ഉസ്ബെക്കിനെ പൂർണമായും നിലംപരിശാക്കി.
പോർച്ചുഗല്ലിനെ സമനിലയിൽ തളയ്ക്കുകയും ഉസ്ബെക്കിനെ തോൽപ്പിക്കുകയും. കൊളംബിയയോട് തോൽക്കുകയും ചെയ്ത കോംഗോയ്ക്ക് മൂന്നു മത്സരങ്ങളിൽ നാലു പോയിന്റായി. ഇതോടെയാണ് മികച്ച മൂന്നാം ടീമായി ഗ്രൂപ്പ് കെയിൽ നിന്ന് കോംഗോ രണ്ടാം റൗണ്ടിലേയ്ക്ക് പ്രവേശിക്കുന്നത്. മൂന്നു മത്സരവും തോറ്റ ഉസ്ബൈക്കിസ്ഥാൻ ഒരു പോയിന്റ് പോലുമില്ലാത്ത പുറത്തായി കഴിഞ്ഞു.


