കോട്ടയം : പാക്കിൽകവല – പന്നിമറ്റം റോഡിൽ ഇല്ലിമൂട് കവലയിൽ ലോഡുമായി കയറ്റം കയറി വന്ന പിക്കപ്പ് ഓട്ടോ മറിഞ്ഞു . ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു . ഇല്ലിമൂട് കവലയിൽ നിന്നും പടിഞ്ഞാറോട്ട് കിടക്കുന്ന റോഡിന് സമീപം പ്രവർത്തിക്കുന്നഗോൾഡൻ ഫീഡ്സ് എന്ന സ്ഥാപനത്തിലെ വാഹനമാണ് അപകടത്തിൽ പെട്ടത് . ഈ സ്ഥാപനത്തിൽ നിന്നും നിറയെ കാലിത്തീറ്റച്ചാക്കുകളുമായി കയറ്റം കയറി പ്രധാന റോഡായ പാക്കിൽ – പന്നിമറ്റം റോഡിലേയ്ക്ക് എത്തുകയായിരുന്നു വാഹനം . എഞ്ചിനുൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളെല്ലാം വാഹനത്തിന്റെ പിൻ ഭാഗത്തായതിനാൽ കയറ്റം കയറിയപ്പോൾ വാഹനത്തിൽ കയറ്റിയ ലോഡിന്റെ ഭാരവും കൂടിയായപ്പോൾ കയറ്റത്തിൽ നേരെ തലകീഴായി മറിയുകയായിരുന്നു . കാൽനടയാത്രക്കാരോ മറ്റു വാഹനങ്ങളോ സമീപത്തില്ലാത്തതിനാലാണ് മറ്റാർക്കും പരുക്കേൽക്കാതിരുന്നത് .ഓടിക്കൂടിയ നാട്ടുകാരും പന്നിമറ്റം കവലയിലെയും ഇല്ലിമൂട് കവലയിലെയും മറ്റ് ഓട്ടോ റിക്ഷാ ഡ്രൈവർമാരും ചേർന്ന് ചാക്കുകൾ ഇറക്കിയ ശേഷം വാഹനം നേരെയാക്കുകയായിരുന്നു .






