തിരുവല്ല: തിരുവല്ല കുറ്റപ്പുഴയിൽ വീണ്ടും നരബലി ശ്രമം. കോട്ടയത്തു നിന്നും പരിചയപ്പെട്ട കുടക് സ്വദേശിയെ തിരുവല്ലയിലെ വാടക വീട്ടിൽ എത്തിച്ചാണ് നരബലി നൽകാൻ ശ്രമം നടത്തിയത്. തിരുവല്ല സ്വദേശിയായ യുവതിയാണ് ഇടനില നിന്ന് കുടക് സ്വദേശിനിയെ തിരുവല്ല കുറ്റപ്പുഴയിലെ വീട്ടിൽ എത്തിച്ചത്. പതിനായിരം രൂപ വാടകയ്ക്ക് എടുത്ത വീട്ടിലാണ് ഇവർ നരബലിയ്ക്ക് കളം ഒരുക്കിയിരുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയത്തെ ഒരു ബസ് സ്റ്റോപ്പിൽ നിന്നും പരിചയപ്പെട്ട യുവതിയെയാണ് തിരുവല്ല സ്വദേശിനി മന്ത്രവാദത്തിനായി തട്ടിക്കൊണ്ടു പോയത്. ഭർത്താവുമായുള്ള പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കാം എന്നു വാഗ്ദാനം ചെയ്താണ് തിരുവല്ലയിലേയ്ക്കു യുവതിയെ കൊണ്ടു പോയത്. തുടർന്നാണ്, ഇവിടെ ഡിസംബർ എട്ടിന് അർദ്ധരാത്രിയിൽ പൂജ നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂജയ്ക്കിടെ യുവതിയെ നരബലിയ്ക്കു വിധേയയാക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലേയ്ക്ക് ഒരാൾ കടന്നു വരികയും, യുവതി പ്രാണരക്ഷാർത്ഥം പുറത്തേയ്ക്ക് ഓടുകയുമായിരുന്നു. ഇതേ തുടർന്നു ഇയാൾ രാവിലെ ആറു മണിവരെ പുറത്തിരുന്നു. തുടർന്ന് ഇയാൾ പോയതിനു ശേഷമാണ് ഇയാൾ രക്ഷപെട്ടു പോരുകയായിരുന്നു. മാസങ്ങൾക്കു മുൻപാണ് പത്തനംതിട്ട ഇലന്തൂരിൽ രണ്ടു സ്ത്രീകളെ ഭഗവത്സിംങും, ലൈലയും ചേർന്ന് നരബലിയ്ക്ക് ഇരയാക്കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ തിരുവല്ലയിലും ഞെട്ടിക്കുന്ന നരബലി റിപ്പോർട്ട് പുറത്തു വന്നത്.