സ്ത്രീയോടൊപ്പം ലോഡ്ജില്‍ മുറിയെടുത്തു : പോലീസുകാരൻ എന്ന ഭീഷണിപ്പെടുത്തി വാടകയിൽ ഇളവ് നേടി : പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കോഴിക്കോട്: ഒരു സ്ത്രീയോടൊപ്പം ലോഡ്ജില്‍ മുറിയെടുത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വാടകയിനത്തില്‍ ഇളവ് കൈപ്പറ്റിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. ഗ്രേഡ് ഡി സബ് ഇന്‍സ്‌പെക്ടര്‍ ജയരാജനെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് കണ്ണൂര്‍ റേഞ്ച് ഡിഐജി രാജ്പാല്‍ മീണ പുറത്തിറക്കി.

Advertisements

കേസിനാസ്പദമായ സംഭവം നടക്കുന്നത് മെയ് പത്തിനാണ്. ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐ ആണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച്‌ കോഴിക്കോട് ലിങ്ക് റോഡിലുള്ള പാര്‍ക്ക് ലെയ്ന്‍ റൂംസില്‍ ഒരു സ്ത്രീയോടൊപ്പമെത്തി ജയരാജന്‍ മുറിയെടുക്കുകയായിരുന്നു. ജയരാജൻ തിരിച്ചറിയല്‍ കാര്‍ഡടക്കം കാണിച്ചാണ് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചത്. ശേഷം 2,500 രൂപ ദിവസ വാടകയുള്ള എസി മുറി ഉപയോഗപ്പെടുത്തിയ ഇവര്‍ മടങ്ങാൻ നേരം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വാടകയിനത്തില്‍ വിലപേശിയ ശേഷം 1,000 രൂപയാണ് നല്‍കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് ശേഷം ലോഡ്ജ് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന ആളല്ലെന്ന് കണ്ടെത്തുകയും പരാതി നല്‍കുകയുമായിരുന്നു. ആ സമയം കോഴിക്കോട് സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലായിരുന്നു ജയരാജന്‍ ജോലിചെയ്തിരുന്നത്. ഇതോടെ ഗുരുതരമായ അച്ചടക്കലംഘനം, സ്വഭാവദൂഷ്യം, അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റല്‍ എന്നിവ ചുമത്തി ജയരാജനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.