വീട്ടിൽ ടി വി കാണാൻ എത്തിയ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു : കോഴിക്കോട് സ്വദേശിയ്ക്ക് 20 വർഷം കഠിന തടവ്

കോഴിക്കോട്: ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി. പുതുപ്പാടി സ്വദേശി ബാബു(47)വിനെയാണ് കോടതി ശിക്ഷിച്ചത്.കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലിയാണ് ഇയാളെ 20 വര്‍ഷത്തെ കഠിന തടവിന് വിധിച്ചത്.

Advertisements

2024ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തന്റെ വീട്ടില്‍ ടിവി കാണാനെത്തിയ പെണ്‍കുട്ടിയെ ബാബു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ എത്തിയ പെണ്‍കുട്ടി വിവരം അച്ഛനോട് പറയുകയും പിന്നീട് പോലീസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കുകയും ചെയ്തു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ പ്രദീപ് ആണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.

Hot Topics

Related Articles