കോട്ടയം: പൊറോട്ട നല്‍കാൻ വൈകിയതിനെ ചൊല്ലി തട്ടുകടയില്‍ അടിപിടി. ഏറ്റുമാനൂരിലാണ് സംഭവം. ഏറ്റുമാനൂർ തെള്ളകത്തെ തീപ്പൊരി തട്ടുകട ജീവനക്കാരൻ അടക്കം 2 പേര്‍ക്ക് പരിക്കേറ്റു. എംസി റോഡില്‍ തെള്ളകത്തെ തട്ടുകടയില്‍ ഇന്നലെ രാത്രി 10ന് ആയിരുന്നു അടിപിടിയുണ്ടായത്. തട്ടുകട ഉടമ ആഷാദ്, സംക്രാന്തി സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Advertisements