കോട്ടാങ്ങൽ പഞ്ചായത്തിൽ ഗ്രാമീണ വണ്ടികൾ നടപ്പിലാക്കണം : ജനകീയ വികസന സമിതി

മല്ലപ്പള്ളി :
സംസ്ഥാന സർക്കാരും, ഗതാഗത വകുപ്പും ഗ്രാമീണ മേഖലകളിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ഗവൺമെൻ്റ് തലത്തിലും, സ്വകാര്യ പങ്കാളിത്തതിലും നടപ്പിലാക്കുന്ന ഗ്രാമീണ വണ്ടികളുടെ സർവ്വീസുകൾ കോട്ടാങ്ങൽ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളായ മാരംങ്കുളം – ചെന്നീർക്കരപ്പടി, മാരംങ്കുളം – സ്വാമികുന്ന് – പി.ആർ.ഡി.എസ് മന്ദിരം – ആനക്കുഴി – ശുഭാനന്ദാശ്രമം – കാടിക്കാവ്, കാടിക്കാവ് – തുണ്ടിയപ്പാറ, മാരംങ്കുളം – നിർമ്മലപുരം, ചുങ്കപ്പാറ – തിയേറ്റർപടി – ആലപ്രക്കാട് – പരിപ്പൂർത്തടം – കോട്ടാങ്ങൽ , തുണ്ടിയപ്പാറ – മലമ്പാറ – പുത്തൂർപ്പടി, മലമ്പാറ കല്ല മാക്കൽ അടക്കം പഞ്ചായത്തിലെ നിരവധി ഗ്രാമീണ റോഡുകളിൽ കൂടി പൊതു – സ്വകാര്യ മിനി ബസുകൾക്ക് അനുമതി നൽകി ഗ്രാമീണ മേഖലകളിലെ ആൾക്കാരുടെ ഗതാഗതത്തിന് സൗകര്യം ഒരുക്കണമെന്ന് ചുങ്കപ്പാറ – നിർമ്മലപുരം ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles