പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കട്ടൗട്ടുകളും ഫ്ളക്സ് ബോർഡുകളും നീക്കം ചെയ്യണം : പരാതിയുമായി എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു 

പുതുപ്പള്ളി : നിയോജക മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന പരാതിയുമായി എൽ ഡി എഫ്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ആവശ്യമാണ് ഇപ്പോൾ എൽ ഡി എഫ് നേതാക്കൾ ഉയർത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മണ്ഡലത്തിൽ ഒട്ടേറെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഇത്തരത്തിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഈ ഫ്ളക്സുകൾ നീക്കം ചെയ്യണമെന്നാണ് എൽ ഡി എഫ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

Advertisements

ഈ ആവശ്യം ഇതിനോടകം തന്നെ വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്. പുതുപ്പള്ളിയിലെ വിവിധ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ഫ്ലക്സുകളാണ് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ഈ ബോർഡുകളെല്ലാം നീക്കം ചെയ്യുക എന്നത് തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയായി മാറും. എൽഡിഎഫിന്റെ ആവശ്യം ഏറ്റെടുത്ത യുഡിഎഫും കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരിച്ചുപോയ ഉമ്മൻചാണ്ടിയെ പോലും ഇടതുമുന്നണിക്ക് ഭയമാണെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി വ്യക്തികളാണ് വിവിധ സ്ഥലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ഈ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനു പാർട്ടിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിലും ഫ്ളക്സ് വിവാദം കത്തിക്കയറും എന്ന് ഉറപ്പായി. 

Hot Topics

Related Articles