പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംങ് വൈകിപ്പിക്കാൻ സംഘടിത ശ്രമം നടന്നതായി സംശയം :  ചാണ്ടി ഉമ്മൻ 

പുതുപ്പള്ളി : പോളിംങ് വൈകിപ്പിക്കാൻ സംഘടിത ശ്രമം നടന്നതായി സംശയിക്കുന്നുവെന്ന് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഭൂരിപക്ഷത്തെ ക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ലെങ്കിലും യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.  ഇന്നലെ പലർക്കും വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു.

Advertisements

പോളിംങിനിടയിലെ സാങ്കേതികത്വ പ്രശ്നം  പറഞ്ഞിട്ട് കാര്യമില്ലന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തനിക്കും കുടുംബത്തിനും എതിരെ നടത്തിയ വ്യക്തിഹത്യ അടക്കമുള്ള കാര്യങ്ങളിൽ വിഷമം ഇല്ലന്നും, സോളാർ വിഷയത്തിലടക്കം പിതാവിനെതിരെയും കുടുംബത്തിനെതിരെയും ഒരുപാട് കള്ളക്കഥകൾ ഒരുപാട് പ്രചരിപ്പിച്ചു. ഈ തെരഞ്ഞെടുപ്പിൽ തന്റെ സഹോദരിയെ പോലും വെറുതെ വിട്ടില്ല. എന്നാൽ എത്ര നാളുകൾ കഴിഞ്ഞാലും സത്യം മാത്രമേ വിജയിക്കൂവെന്നും ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Hot Topics

Related Articles