പുതുപ്പള്ളി: യുഡിഎഫ് പുതുപ്പള്ളി നിയോജകമണ്ഡലം സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 21ന് വൈകിട്ട് മൂന്ന് മണിക്ക് പാമ്പാടി സെന്റ് ജോൺസ് വലിയപള്ളി ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും.
Advertisements
നിയോജകമണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകരെയും നേതാക്കളെയും ഏകോപിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിനായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. മുന്നണിയിലെ വിവിധ ഘടകകക്ഷി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.

