“പുതുപ്പള്ളിയിൽ മാസപ്പടി വിവാദം ചർച്ചയാക്കും; സർക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കും” : വി ഡി സതീശൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാസപ്പടി വിവാദം പ്രചാരണത്തിൽ സജീവ ചർച്ച ആകും എന്ന് വി ഡി സതീശൻ. സർക്കാരിന്‍റെ  പരാജയവും അഴിമതിയും ആണ് പുതുപ്പള്ളിയിൽ ഉന്നയിക്കാന്‍ പോകുന്നത്. സർക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാതെ ഓടിയൊളിക്കുന്നു, ഇത് ശരിയാണോ? എം വി ഗോവിന്ദൻ അല്ല മാസപ്പടിയിൽ മറുപടി പറയേണ്ടത്. ഗോവിന്ദൻ പാർട്ണർ അല്ലല്ലോ.മുഖ്യമന്ത്രി ആകാശവാണിയായി പ്രവർത്തിക്കുകയാണ്. വി ഡി സതീശൻ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാത്യു കുഴല്‍നാടനെതിരായ  കേസ് നീക്കം നിയമപരമായി നേരിടും. പ്രതിയാകേണ്ടവർക്ക് എതിരെ കേസ് ഇല്ല. ആരോപണം ഉന്നയിക്കുന്നവർക്ക് എതിരെ കേസ് എടുക്കുന്നു. പിണറായി മോദിക്ക് പഠിക്കുകയാണ്. മാത്യു കുഴല്‍നാടന്‍ ഒറ്റക്കല്ല.ആര് വേണമെങ്കിലും അന്വേഷിക്കട്ടെ. ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവർ,മരിച്ചപ്പോഴും  അദ്ദേഹത്തെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍എസ്എസിനെതിരായ നാമജപ കേസ് ഒഴിവാക്കൽ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം മാത്രമാണ്. ശബരിമല, പൗരത്വ കേസുകൾ പിൻവലിക്കുമോയെന്നും സതീശന്‍ ചോദിച്ചു. കുഴൽപ്പണ കേസിൽ രക്ഷപ്പെടാൻ പിണറായിയുടെ കാല് പിടിച്ചയാളാണ് സുരേന്ദ്രൻ. മാസപ്പടിയിൽ പ്രതിപക്ഷത്തെ വിമർശിക്കാൻ സുരേന്ദ്രന് അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.