രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി; അതിജീവിതയുടെ പങ്കാളി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

പാലക്കാട്‌:രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടു പരാതി.അതിജീവിതയുടെ പങ്കാളിയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. തന്റെ കുടുംബജീവിതം തകര്‍ത്തുവെന്നും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടലിലൂടെ തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും യുവാവ് പരാതിയില്‍ ആരോപിക്കുന്നു.വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി ബന്ധം സ്ഥാപിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. പരാതിക്കാരന്റെ അസാന്നിധ്യം അവസരമാക്കി ഭാര്യയെ വശീകരിച്ചുവെന്നും യുവാവ് പറയുന്നു. തങ്ങള്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്ന രാഹുലിന്റെ വാദം മറയാക്കിയാണ് ഇടപെടലുണ്ടായതെന്നും പരാതിയില്‍ പറയുന്നു.

Advertisements

പ്രശ്നം തീര്‍ക്കാനായിരുന്നു ഉദ്ദേശമെങ്കില്‍ എന്തുകൊണ്ട് തന്നെ നേരിട്ട് ബന്ധപ്പെട്ടില്ലെന്ന് യുവാവ് ചോദിക്കുന്നു. രാഹുലിന്റെ നടപടികള്‍ തന്റെ കുടുംബബന്ധം പൂര്‍ണമായി തകര്‍ക്കാന്‍ കാരണമായതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, ഭാരതീയ ന്യായ സംഹിത (BNS) 84-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. രാഹുലിനെതിരെ ഉയരുന്ന തുടര്‍ച്ചയായ പരാതികള്‍ കൂടുതല്‍ ഗൗരവമുള്ള ആരോപണങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വിലയിരുത്തപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിര്‍ബന്ധിത ഗര്‍ഭഛിദ്രമുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നേരത്തേ ഉയര്‍ന്നിരുന്നു. പുതിയ പരാതിയോടെ വിഷയം വീണ്ടും രാഷ്ട്രീയ-സാമൂഹിക തലങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

Hot Topics

Related Articles