കോട്ടയം ഗാന്ധിനഗറിൽ പെട്രോൾപമ്പിൽ മോഷണം; “1.5 ലക്ഷം രൂപ കവർന്നത് ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ” ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കോട്ടയം: കോട്ടയത്ത് പെട്രോൾ പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു കളഞ്ഞു. ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള പി. എം ചെറിയാൻ കമ്പനിയുടെ ഐ ഒ സി പമ്പിലാണ് കവർച്ച നടന്നത്.

Advertisements

പശ്ചിമ ബംഗാൾ സ്വദേശിയായ റാഷിദുൾ ഇസ്ലാം ആണ് ഓഫീസിലെ ലോക്കറിന്റെ താക്കോൽ മോഷ്ടിച്ച് ഇതിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞത്. ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles