രാജമൗലി ചിത്രം ആര്‍ആര്‍ആറിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; അംഗീകാരം എം എം കീരവാണി സംഗീതം നിര്‍വഹിച്ച നാട്ടു നാട്ടു എന്ന ഗാനത്തിന്

ഹൈദ്രബാദ് : രാജമൗലി ചിത്രം ആര്‍ആര്‍ആറിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം.എം എം കീരവാണി സംഗീതം നിര്‍വഹിച്ച നാട്ടു നാട്ടു എന്ന ഗാനത്തിനാണ് അംഗീകാരം. കാലഭൈരവയും രാഹുല്‍ സിപ്ലിഗഞ്ചും ചേര്‍ന്നാണ് ഗാനം രചിച്ചത്.

Advertisements

എആര്‍ റഹ്‌മാന് ശേഷം ഇതാദ്യമായാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. 14 വര്‍ഷങ്ങള്‍ക്ക് മുമ്ബായിരുന്നു റഹ്‌മാനിലൂടെ പുരസ്‌കാരം നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് നാട്ടു നാട്ടുവിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് ഇതര സിനിമകള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള നോമിനേഷനും തെലുങ്ക് ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Hot Topics

Related Articles