ശബരിമല കട്ടിളപ്പാളി കേസ്; പ്രസിഡൻ്റ് എ.പത്മകുമാറിന് ജാമ്യം; ദ്വാരപാലക കേസിൽ റിമാൻ്റ് കുറയും 

തിരുവനന്തപുരം : ശബരിമല കട്ടിളപാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് എ പത്മകുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസില്‍ 90 ദിവസം റിമാൻഡ് പൂർത്തിയായതോടെയാണ് എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്.

Advertisements

സ്വാഭാവിക ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക കേസില്‍ റിമാൻഡ് തുടരുന്നതിനാല്‍ പത്മകുമാറിന് ജയില്‍ നിന്ന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലകയിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യ നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളില്‍ 4 പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും ഈ മാസം 23 ന് പരിഗണിക്കുന്നുണ്ട്. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസിന്റെ ജാമ്യനീക്കം.

Hot Topics

Related Articles