കോട്ടയം: ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ കലാപ്രകടനങ്ങൾക്ക് വേദിയൊരുക്കുകയാണ് സക്ഷമ. ഭിന്നശേഷി കുടുംബാംഗങ്ങളുടെ കലാ പ്രകടനങ്ങൾക്കാണ് സക്ഷമ തയ്യാറെടുക്കുന്നത്. ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ച ഒരു കൂട്ടം അതിമാനുഷരുടെ ജീവിത താളത്തിനാണ് സക്ഷമ വേദിയായി മാറുന്നത്. കോട്ടയം സക്ഷമയുടെ കലാവിഭാഗമായ സക്ഷമ കലാഞ്ജലി അവതരിപ്പിക്കുന്ന കരാക്കേ ഗാനമേള, ഭക്തിസാന്ദ്രമായ ഗാന സന്ധ്യ, സംഗീത കച്ചേരി എന്നിവയാണ് കലാകാരന്മാരിലൂടെ അരങ്ങിലെത്തുന്നത്. വീടുകളിലെ ചെറിയ ചടങ്ങുകൾക്ക് മുതൽ വലിയ വലിയ ആഘോഷവേദികളിലേയ്ക്ക് വരെ ഈ കലാകാരന്മാർ എത്തും. ഇവർക്ക് വേദി നൽകുന്നതിനുള്ള ശ്രമങ്ങൾ സക്ഷമയും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സക്ഷമയിലെ കലാകാരന്മാരുടെ കലാപരിപാടി ബുക്കിംങുകൾക്കായി വിളിക്കുക. ഫോൺ: 9895847906
Advertisements


