നവകേരള സൃഷ്ടിയിൽ പങ്കാളികളാവുക, ജനപക്ഷ ബദൽ നയങ്ങളുടെ തുടർച്ച ഉറപ്പാക്കുക.: കേരള എന്‍ജിഒ യൂണിയൻ 63-ാം കോട്ടയം ജില്ലാ സമ്മേളനം

കോട്ടയം: കേരള എൻജിഒ യൂണിയൻ 63 -ാം കോട്ടയം ജില്ലാ സമ്മേളനം കാഞ്ഞിരപ്പള്ളി ഫാബീസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. സമ്മേളനം ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ തോമസ് ഉദ്ഘാടനം ചെയ്തു.

Advertisements

എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സ്വാഗതം ആശംസിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ്‌ ടി. രാജേഷ് , കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻറ് എംപ്ലോയീസ് & വർക്കേഴ്സ് ജില്ലാ സെക്രട്ടറി രാജേഷ് ഡി മാന്നാത്ത് ,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം പ്രഭാകരൻ നായർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഷാവോ സിയാങ് കൃതജ്ഞത രേഖപ്പെടുത്തി,എൻ ജി ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി ശശിധരൻ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്മേളനത്തിൽ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ് സജീവ് കുമാർ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

രാവിലെ 9.00 ന് പ്രസിഡന്റ് ടി ഷാജി പതാക ഉയര്‍ത്തി ആരംഭിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ പ്രവര്‍ത്തന റിപ്പോർട്ടും ജില്ലാ ട്രഷറര്‍ വി വി വിമൽ കുമാർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് വിബിത മോഹൻ (വൈക്കം), മിനി പി വിജയ് (മീനച്ചിൽ), നിഷമോഹൻ കെ (കാഞ്ഞിരപ്പള്ളി), ശരണ്യ വി ഉണ്ണികൃഷ്ണൻ (ചങ്ങനാശ്ശേരി), മണികണ്ഠദാസ് പി.റ്റി (പാമ്പാടി), ബീന വി.വി (ആർപ്പൂക്കര- ഏറ്റുമാനൂർ), ബിജോയ് എം.റ്റി (ടൗൺ),
സോണിയ വർഗീസ് (സിവിൽ സ്റ്റേഷൻ ) എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി മറുപടി നൽകി.

സമ്മേളനം പുതിയ ഭാരവാഹികളായി
ടി. ഷാജി
(ജില്ലാ പ്രസിഡന്റ്), കെ ആർ അനിൽകുമാർ (ജില്ലാ സെക്രട്ടറി), വി.വി. വിമൽകുമാർ (ജില്ലാ ട്രഷറര്‍), വി.സി അജിത് കുമാർ, അനൂപ് എസ്‌, (വൈസ് പ്രസിഡന്റുമാര്‍), ഷീന ബി നായർ, ഷാവോ സിയാങ് (ജോയിന്റ് സെക്രട്ടറിമാര്‍),
എം എഥേൽ ,വി കെ വിപിനന്‍, ജി സന്തോഷ് കുമാർ, സിയാദ് ഇ എസ്‌,
കെ കെ പ്രദീപ്‌, ,എം ജി ജയ്മോൻ , ബിലാൽ കെ റാം, ലീന .പി . കുര്യൻ, സരിത ദാസ്, ബീന എം.കെ.(ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ)
രാജേഷ് കുമാർ പി പി, കെ ജി അഭിലാഷ്, മനേഷ് ജോൺ, കെ ടി അഭിലാഷ്, സുനിൽ കുമാർ പി എം, ജോമോൻ കെ ജെ, പ്രജിത പി പി, കൃഷ്ണദാസ് വി വി, അലക്സ്‌ പി പാപ്പച്ചൻ, പ്രമോദ് എം ആർ, പ്രദീപ് പി നായർ,രാജേഷ് എ ബി, യാസിർ ഷെരിഫ്, കെ സി പ്രകാശ്‌ കുമാർ, വിന്നി ഇ വാര്യർ, രതീഷ് എസ്‌, റഫീഖ് പാണംപറമ്പിൽ, അഖിൽ മോൻ ആർ,സജീവ് കുമാർ എസ്, ബിനു വർഗീസ്, ആശാ മോൾ കെ.ആർ, സുനിൽ കുമാർ പി. ആർ , റെജിമോൻ പി ആർ , രഞ്ജിദാസ് രവി, അനീഷ് കെ.പി, സുബിൻ ലൂക്കോസ് (ജില്ലാകമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

സമ്മേളനത്തിന്റെ രണ്ടാം ദിനമായ (14.03.2026 ശനി) സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ മറുപടി നല്കും. തുടര്‍ന്ന് നടക്കുന്ന സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ പ്രസിഡൻ്റ് അഡ്വ. റജി സഖറിയ ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles