സഞ്ജുവിന് ഇന്ത്യ തുടർച്ചയായി അവസരങ്ങൾ നൽകണം ; സഞ്ജുവിന്‍റെ ബാറ്റിംഗ് കാണാന്‍ കാത്തിരിക്കാറുണ്ട് ; ആർ അശ്വിൻ

ചെന്നൈ : സഞ്ജു സാംസണിന് ഇന്ത്യന്‍ ടീം തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി ബൗളിംഗ് ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍.മികച്ച ഫോമില്‍ കളിക്കുന്ന താരം ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി സ്ഥാനം അര്‍ഹിക്കുന്നു എന്നും സഞ്ജുവിന്‍റെ ബാറ്റിംഗ് കാണാന്‍ താന്‍ കാത്തിരിക്കാറുണ്ടെന്നും അശ്വിന്‍ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനല്‍ വഴിയായിരുന്നു ക്രിക്കറ്റ് ബ്രെയിന്‍ എന്ന് അറിയപ്പെടുന്ന അശ്വിന്‍റെ പ്രതികരണം.

നേരത്തെ, രവി ശാസ്ത്രിയും സമാന ആവശ്യമുന്നയിച്ചിരുന്നു.സഞ്ജുവിനെ ഇന്ത്യ തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ കളിപ്പിക്കണമെന്നും ഒന്നോ രണ്ടോ അവസരം നല്‍കിയ ശേഷം താരത്തെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ലെന്നുമായിരുന്നു ശാസ്ത്രിയുടെ വാദം.

Hot Topics

Related Articles