സഞ്ജു ചെന്നയിലേയ്ക്ക് ! പകരം ഇന്ത്യൻ ഇതിഹാസം രാജസ്ഥാനിൽ : കണക്ക് കൂട്ടലുകൾ ഇങ്ങനെ

ജയ്പൂർ : അടുത്ത ഐപിഎല്‍ സീസണില്‍ മലയാളി സൂപ്പർ താരം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയല്‍സ് വിടുമോയെന്ന ചർച്ചകള്‍ ഇപ്പോള്‍ വീണ്ടും സജീവായിരിക്കുകയാണ്.സഞ്ജുവിനെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പർ കിങ്സ് ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും നിലനില്‍ക്കുന്നുണ്ട്.

Advertisements

സഞ്ജുവിന്റെ ട്രേഡുമായി ബന്ധപ്പെട്ട് ചെന്നൈയും രാജസ്ഥാനും തമ്മില്‍ വളരെ ഗൗരവമായി ചർച്ച നടക്കുന്നുവെന്നാണ് ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നത്. സഞ്ജുവിന് പകരമായി സ്റ്റാർ ഓള്‍ റൗണ്ടർ രവീന്ദ്ര ജഡേജയെയാണ് രാജസ്ഥാൻ ചെന്നൈയില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ഡല്‍ഹി ക്യാപിറ്റസും സഞ്ജുവിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. സഞ്ജുവിന് പകരമായി ഡല്‍ഹി സൗത്ത് ആഫ്രിക്കൻ സൂപ്പർതാരം ട്രിസ്റ്റൻ സ്റ്റബ്സിനെ രാജസ്ഥാന് കൈമാറുമെന്നാണ് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.

2025 ഐപിഎല്ലില്‍ സീസണില്‍ രാജസ്ഥാൻ റോയല്‍സ് നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്ബതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്തത്. പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് രാജസ്ഥാനൊപ്പമുള്ള ധാരാളം മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു.

മത്സരത്തില്‍ റിട്ടയേർഡ് ഹാർട്ടായാണ് സഞ്ജു മടങ്ങിയത്. മത്സരത്തില്‍ 19 പന്തില്‍ 31 റണ്‍സായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്സും നേടിക്കൊണ്ട് മിന്നും ഫോമില്‍ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. സഞ്ജുവിന്റെ അഭാവത്തില്‍ റിയാൻ പരാഗ് ആയിരുന്നു പല മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചിരുന്നത്.

Hot Topics

Related Articles