സ്‌കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പനങ്ങൾ വിറ്റഴിച്ചു; അതിരമ്പുഴ സ്വദേശി പൊലീസ് പിടിയിൽ

ഏറ്റുമാനൂർ: സ്‌കൂൾ വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ പ്രതി പിടിയിൽ
സ്‌കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത് അഭിരാമം വീട്ടിൽ ശങ്കരപിളള മകൻ ജയദേവൻ (52) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാന്നാനം കുട്ടിപ്പടി ഭാഗത്ത് അഭിരാമം ബേക്കറി & ജനറൽ സ്റ്റോഴ്‌സ് എന്ന കടയിൽ നിന്നും സ്‌കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഗാന്ധിനഗർ എസ്.എച്ച്.ഓ ഷിജി.കെ . എസ്.ഐ. വിദ്യ. സി.പി.ഓ. സോണി തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisements

ഇയാളുടെ കടയിൽ നിന്നും സിഗരറ്റും മറ്റും പുകയില ഉൽപ്പന്നങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. സ്‌കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ചുള്ള പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്ക് അറിയിച്ചു.

Hot Topics

Related Articles