പരിയാരത്ത് സ്കൂൾ ബസും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടം

 പരിയാരത്ത് സ്കൂൾ ബസും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടം.  സ്കൂൾ ബസിലുണ്ടായിരുന്ന 5 കുട്ടികൾക്ക് നിസാരമായ പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. വിദ്യാർഥികളായ അൻവിത അശോക്, അഹാന ശ്രീജിത്, അന്നപൂർണ രാജേഷ്, പി.ഗംഗ, ഇവാൻ ജോബിൻ, കെ. അർണവ് എന്നിവർക്കാണ് പരിക്കേറ്റത്.

പരിയാരം കെ കെ എൻ പരിയാരം സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. പിലാത്തറയിലെ മേരി മാതാ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച സ്കൂൾ ബസിൽ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ കെ എസ് ആർ ടി സി ബസിന്റെ മുൻ വശം തകർന്നിട്ടുണ്ട്. സ്ഥലത്തെത്തിയ പരിയാരം പോലീസ് വിദ്യാർഥികളെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാർഥികളെ വീട്ടിലേക്ക് വിട്ടയച്ചു.

Hot Topics

Related Articles