കോട്ടയം: കോട്ടയം നാഗമ്പടം ചുങ്കം റോഡ് അണ്ണാൻകുന്ന് പ്രദേശത്ത് വ്യാപകമായ രീതിയിൽ കക്കൂസ് മാലിന്യം തള്ളിയത് മൂലം നാട്ടുകാർ ദുരിതത്തിൽ. പ്രദേശത്തെ മീനച്ചിലാറിന്റെ കൈ തോട്ടിലേക്കാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഇന്നലെ രാത്രിലാണ് ലോറിയിലെത്തി മാലിന്യങ്ങൾ പാലത്തിന്റെ ഗ്രില്ലുകൾക്കിടയിലൂടെ തോട്ടില്ലക്ക് നിക്ഷേപിച്ചത്.
നൂറുകണക്കിന് ആളുകൾ കടന്നു പോകുന്ന വഴിയിൽ അതിദുർഗന്ധമാണ് ഇപ്പോൾ . നഗരസഭയുടെ മൂക്കിന് തുമ്പിലാണ് ഈ അതിക്രമം നടക്കുന്നത്. നാട്ടുകാർ നിരവധി തവണ പരാതി പറഞ്ഞുവെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്നും കൃത്യമായ നടപടികൾ ഉണ്ടായിട്ടില്ല. ക്യാമറയോ, പോസ്റ്റിൽ ലൈറ്റോ ഈ ഭാഗത്തില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
CMS കോളേജ് റോഡും, എം.സി റോഡിലേക്കും ഇവിടെ നിന്നും 100 മീറ്റർ മാത്രമാണ് അകലം. ലോറിയിൽ മാലിന്യം തള്ളാൻ എത്തിയവരെ നാട്ടുകാർ ഒരുവട്ടം പിടികൂടിയെങ്കിലും ഇവർ വടിവാളുമായി വന്ന് ആളുകൾക്ക് നേരെ ഭീഷണി മുഴക്കുകയായിരുന്നു. മാലിന്യം ഇത്തരത്തിൽ കെട്ടി നിൽക്കുന്നതു മൂലം കൊതുകു ശല്യവും പ്രദേശത്തു രൂക്ഷമാണ്.