സർവീസിൽ നിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ പ്രൊഫസർ ഡോ. സിബി ജയിംസിന് സ്നേഹാദരം; കഥാദീപങ്ങൾ പ്രകാശനം ചെയ്തു

പാലാ : പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന പാലാ സെന്റ് തോമസ് കോളജിൽ നിന്ന് ഈ മാസം 31 ാം തീയതി സർവീസിൽ നിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ പ്രൊഫസർ ഡോ. സിബി ജയിംസിന് അധ്യാപകരുടെയും വിദ്യാർത്ഥികളുടേയും സ്നേഹാദരം. കോളജിലെ ഹിന്ദി വിഭാഗം 70 വിദ്യാർത്ഥികളും 5 അധ്യാപകരും ചേർന്ന് തയ്യാറാക്കിയ കഥാദീപങ്ങൾ എന്ന പുസ്തകം കോളജ് മാനേജർ റവ. ഡോ. ജോസഫ് തടത്തിൽ സ്നേഹാദരമായി സിബി സാറിന് സമർപ്പിച്ചു. ഹിന്ദി സാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ 75 ലഘുകഥകളാണ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് കോളജിൻ്റെ പബ്ലിക്കേഷൻ വിഭാഗത്തിൻ്റെ സഹകരണത്തേടെ പ്രസിദ്ധീകരിക്കുന്നത്. കഥാദീപങ്ങൾ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിൻറെ എഡിറ്റർ പ്രശസ്ത ഹിന്ദി വിവർത്തകനും നിരൂപകനും സാഹിത്യകാരനുമായ ഡോ. ആർസു ആണ് ഹിന്ദി സാഹിത്യത്തിലെ പ്രശസ്ത കഥാകൃത്ത് സുകേഷ് സാഹിനിയാണ് കൺസൾട്ടന്റ് എഡിറ്റർ, ഹിന്ദി വിഭാഗം അധ്യാപകൻ ഡോ അനീഷ് ആണ് കോർഡിനേറ്റ് എഡിറ്റർ. കോളജ് വൈസ് പ്രിൻസിപ്പൽ റവ ഡോ. സാൽവിൻ തോമസ് കാപ്പിലിപറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടു മേടയിൽ, പബ്ലിക്കേഷൻ വിഭാഗം ഡയറക്ടർ പ്രിൻസ് മോൻ ജോസ്, അസിസ്റ്റൻറ് ഡയറക്ടർ ഫാ. ജൂബിൻ വാഴക്കപ്പാറ, കോർഡിനേറ്റിംഗ് എഡിറ്റർ ഡോ. അനീഷ് സിറിയക് ഹിന്ദി വിഭാഗം മേധാവി ഡോ. കൊച്ചുറാണി ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി കോളേജിലെ മുഴുവൻ അധ്യാപകരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisements

Hot Topics

Related Articles