ഫീസ് വർദ്ധനവ് പുന പരിശോധിക്കുക ; സർവകലാശാല വൈസ് ചാൻസലറെ ഉപരോധിച്ച് എസ്എഫ്ഐ പ്രവർത്തകർ : അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി

കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തമായി. യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് മാർച്ച് ചെയ്തെത്തിയ എസ്എഫ്ഐ പ്രവർത്തകർ പ്രധാന കവാടത്തിലെ ഷട്ടർ പൊളിച്ച് അകത്തു കടന്നതോടെയാണ് മാർച്ച് അക്രമാസക്തമായത്. തുടർന്ന് ഇവർ വൈസ് ചാൻസലറെ ഉപരോധിച്ചു. സർവകലാശാല ഫീസ് വർദ്ധനവ് പുന പരിശോധിക്കുക, 
ഡിഎസ്എസിന്റെ പ്രവർത്തനം ഓൺലൈൻ വഴിയാക്കുക, വാലുവേഷനിൽ വീഴ്ച വരുത്തുന്ന അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുക , സ്പോർട്സ് ഫണ്ട് എല്ലാ വിദ്യാർത്ഥികൾക്കും പ്രയോജനം ആകുന്ന തരത്തിൽ വിനിയോഗിക്കുക , തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.  എസ്എഫ്ഐ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ എറണാകുളം ഇടുക്കി പത്തനംതിട്ട കോട്ടയം ജില്ലകളിൽ നിന്നുള്ള എസ്എഫ്ഐ പ്രവർത്തകർ പങ്കെടുത്തു. സമരം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അമൽ എബ്രഹാം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ് അധ്യക്ഷത വഹിച്ചു.

Advertisements

Hot Topics

Related Articles