അഡ്വ. സിസ്റ്റർ റെജി അഗസ്റ്റിൻ രചിച്ച ഇരയോടും അതിജീവിതയോടും ഒപ്പം എന്ന പുസ്തകം കലക്ടർ വി വിഗ്നേശ്വരി പ്രകാശനം ചെയ്തു 

കോട്ടയം : കലക്ടറേറ്റിൽ നടന്ന യോഗത്തിൽ വിശ്വാസ് ഇന്ത്യ കോട്ടയം ചാപ്റ്റർ സെക്രട്ടറി അഡ്വ. സിസ്റ്റർ റെജി അഗസ്റ്റിൻ രചിച്ച ഇരയോടും അതിജീവിതയോടും ഒപ്പം എന്ന പുസ്തകത്തിൻറെ പ്രകാശനം ജില്ലാ കലക്ടർ വി വിഗ്നേശ്വരി കോട്ടയം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് എൻ പി മുഹമ്മദ് നിസാറിന് പുസ്തകം നൽകി പ്രകാശനം ചെയ്തു.  ഇരയ്ക്ക് നീതി ഉറപ്പുവരുത്തുന്നതിനും ഇരയുടെ അവകാശം സംരക്ഷിക്കുന്നതിനും വിശ്വാസ്  ഇന്ത്യ കോട്ടയം ചാപ്റ്റർ പ്രതിജ്ഞാബദ്ധമാണെന്ന് അധ്യക്ഷത വഹിച്ച ജില്ലാ കലക്ടർ ചടങ്ങിൽ ഓർമിപ്പിച്ചു. അതിജീവിതരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനും ഇരകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനുമായി ജില്ലാ കലക്ടർ പ്രസിഡണ്ടായി രൂപീകരിച്ചിട്ടുള്ള സംഘടനയാണ് വിശ്വാസ് ഇന്ത്യ.വിശ്വാസ് ഇന്ത്യ കോട്ടയം ചാപ്റ്ററിൻ്റ് പ്രവർത്തനങ്ങൾക്ക് കോട്ടയം ബാർ അസോസിയേഷൻ സെക്രട്ടറി പിന്തുണ വാഗ്ദാനം ചെയ്തു ഭാരവാഹികളായ വൈസ് പ്രസിഡണ്ട് ജിജോ വി എബ്രഹാം സെക്രട്ടറി സിസ്റ്റർ റെജി അഗസ്റ്റിൻ ട്രഷറർ എംപി രമേഷ് കുമാർ ജോയിൻ സെക്രട്ടറി സാജൻ ഗോപാലൻ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഗിരിജ ബിജു സാന്ത്വനം ഡയറക്ടർ ആനി ബാബു ജൂനിയർ ചേമ്പർ സോൺ വൈസ് പ്രസിഡൻറ് സ്യാം മോഹൻ സോഷ്യൽ വർക്ക് അസോസിയേഷൻ ദേശീയ സെക്രട്ടറി ഡോക്ടർ ഐപ്പ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ജില്ലാ കലക്ടർക്ക് യാത്രയയപ്പും നൽകി. 

Advertisements

Hot Topics

Related Articles