എസ്.കെ ഗ്ലോബൽ കലാസാഹിത്യ അക്കാദമിയുടെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള കർമ്മ ശ്രേഷ്ഠ അവാർഡ് കബീർ റഹ്മാൻ പെരുമ്പാവൂരിന് ; യോഗം ആരോഗ്യ ദേവസം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉത്ഘാടനം ചെയ്തു; സിനിമ താരം കുക്കു പരമേശ്വരൻ പുരസ്കാരം സമ്മാനിച്ചു 

തിരുവനന്തപുരം : എസ്.കെ ഗ്ലോബൽ കലാ സാഹിത്യ ഫിലിം അക്കാദമി സംഘടിപ്പിച്ച ഒന്നാം വാർഷിക മെഗാ ഇവന്റ് തിരുവനന്തപുരം നഗരത്തിലെ പ്രിയദർശിനി ഹാൾ ൽ അതീവ പ്രൗഢഗംഭീരമായി നടന്നു. കലാ–സാഹിത്യ–സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങ് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സിനിമ താരം കുക്കു പരമേശ്വരൻ, സാഹിത്യകാരൻ ജ്യോർജ് ഓണക്കൂർ, അഖില ഭാരതീയ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.

Advertisements

അക്കാദമിയുടെ ചെയർപേഴ്സൺ കലാ റാണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഡോ. അബൂബക്കർ, ഡോ. മധുസൂധരൻ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. സാമൂഹിക–സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നിരവധി പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും വിതരണം ചെയ്ത് അക്കാദമി തന്റെ സാമൂഹിക പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും ഉയർത്തിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിന്റെ ജീവകാരുണ്യ ഭൂപടത്തിൽ സ്വന്തം നാടിന്റെ പേര് സുവർണ്ണക്ഷരങ്ങളിൽ രേഖപ്പെടുത്തിയ ‘പെരുമ്പാവൂരുകാരൻ’ കബീർ റഹ്മാൻ ചടങ്ങിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. 

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരാലംബരായ രോഗികൾക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും എന്നും കരുതലിന്റെയും കാരുണ്യത്തിന്റെയും കൈത്താങ്ങായി മാറിയ അദ്ദേഹത്തിന് അർഹതയ്ക്കുള്ള അംഗീകാരമായിരുന്നു ചടങ്ങിൽ ലഭിച്ച പുരസ്കാരം.

സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ‘പെരുമ്പാവൂരുകാരൻ’ എന്ന പേര് ഇന്ന് മനുഷ്യസ്നേഹത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജാതി–മത ഭേദമന്യേ മനുഷ്യത്വത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന കബീർ റഹ്മാന്റെ സേവനങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്നു. ഓരോ നിരാലംബന്റെയും വേദന സ്വന്തം വേദനയായി കണ്ട് അതിന് പരിഹാരം കണ്ടെത്താൻ മുന്നിട്ടിറങ്ങുന്ന അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സേവന പ്രവർത്തനങ്ങൾക്ക് സമൂഹം നൽകുന്ന വലിയ ആദരവിന്റെ പ്രതിഫലനമായിരുന്നു ഈ പുരസ്കാരം.

ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെച്ച് സിനിമ താരം കുക്കു പരമേശ്വരൻ ന്റെ കൈകളിൽ നിന്നും കബീർ റഹ്മാൻ അവാർഡ് ഏറ്റുവാങ്ങി. കലാ–സാമൂഹിക–ജീവകാരുണ്യ മേഖലകളെ ഒരുമിപ്പിച്ച ഈ മഹാസംഗമം സാംസ്കാരിക കേരളത്തിന് അഭിമാന നിമിഷമായി മാറി.

Hot Topics

Related Articles